Times Kerala

ലോകകപ്പ് ഖത്തറിന് അനുവദിച്ചതില്‍ അഴിമതി ; ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം മിഷേല്‍ പ്ലാറ്റിനി അറസ്റ്റിൽ

 
ലോകകപ്പ് ഖത്തറിന് അനുവദിച്ചതില്‍ അഴിമതി ; ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം മിഷേല്‍ പ്ലാറ്റിനി അറസ്റ്റിൽ

പാരിസ്: 2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച വൈകിട്ട് പാരീസില്‍ വെച്ചാണ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്.

2007 മുതല്‍ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. 63-കാരനായ പ്ലാറ്റിനിയെ ആന്റി കറപ്ഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേല്‍ പ്ലാറ്റിനിയുടെ ഇടപെടല്‍ സംബന്ധിച്ച് ഫ്രഞ്ച് അന്വേഷണ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിനു ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് പ്ലാറ്റിനിയോട് ഖത്തറിനു വേദി മറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഖത്തര്‍ ഭരണാധികാരിയുമായി സര്‍ക്കോസിക്കുള്ള സൗഹൃദമാണ് ഇതിലേക്ക് നയിച്ചത്.

Related Topics

Share this story