Times Kerala

അലോട്ട്മെന്റിലെ അപാകത ; എസ്എഫ്ഐ- എംഎസ്എഫ് മാർച്ചിൽ സംഘർഷം

 
അലോട്ട്മെന്റിലെ അപാകത ; എസ്എഫ്ഐ- എംഎസ്എഫ് മാർച്ചിൽ സംഘർഷം

കണ്ണൂർ : അലോട്ട്മെന്റിലെ അപാകതകളിൽ പ്രതിഷേട്ടിച്ച് കണ്ണൂർ സർവ്വകലാശാലയിലേക്ക് നടന്ന എസ്എഫ് ഐയും എംഎസ്എഫ് മാർച്ചിൽ സംഘർഷം. എസ്എഫ് ഐ യുടെ പ്രതിഷേം മാർച്ചിന് അനുവധിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തകർ സ്ഥലം ഒഴിഞ്ഞു നൽകാത്തതാണ് സംഘർഷത്തിന് കാരണം.

സർവ്വകലാശാലക്ക്‌ കീഴിലെ അസിയേറ്റഡ് കോളേജുകളിൽ ബിരുദ ബിരുദാനന്തര പ്രവേശനവുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സമുണ്ടാക്കിയതിൽ പ്രതിഷേധച്ച് സർവ്വകലാശാല ആസ്ഥാനത്ത് എസ് എഫ് ഐ യും എം എസ് എഫും നടത്തിയ പ്രതിഷേധ സമരത്തിലാണ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. 2 ഘട്ടങ്ങളിലായി നടക്കാനിരുന്ന പ്രതിഷേധ‌ സമരത്തിൽ ആദ്യം സമരത്തിന് അനുമതി ലഭിച്ച എസ് എഫ് ഐ സ്ഥലം വിട്ട് നൽകാത്തതാണ് പ്രകോപനനത്തിന് കാരണം. അനുവതിച്ചതിലും ഏറെ സമയം ഉപരോധം നടത്തിയ പ്രവർത്തകർ ചർച്ച കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ എം എസ് എഫ് പ്രവർത്തകർ ബഹളം വെച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പോലീസ് എത്തിയാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്.

Related Topics

Share this story