Times Kerala

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

 
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മമത ബാനര്‍ജി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമതയുടെ നിലപാട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പാണുള്ളത്. അതിനിടെയാണ് യോഗം തന്നെ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനര്‍ജി രംഗത്തെത്തിയത്.

ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് മമതയുടെ നിലപാട്. പാര്‍ട്ടി അംഗങ്ങളെയും ഇക്കാര്യത്തില്‍വിശ്വാസത്തിലെടുക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story