Times Kerala

ആഭ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമത ആക്രമണം; രണ്ട് ഡ്രോണുകൾ സൗദി വ്യോമസേന തകര്‍ത്തു

 
ആഭ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമത ആക്രമണം;  രണ്ട് ഡ്രോണുകൾ സൗദി വ്യോമസേന തകര്‍ത്തു

റിയാദ്: സൗദിക്കെതിരെ യമനിലെ ഹൂതി വിമത ആക്രമണം തുടരുന്നു. യെമൻ അതി‍ര്‍ത്തിയോട് ചേ‍ര്‍ന്ന ആഭ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആക്രമണം തുടരുകയാണ്.  ആഭ വിമാനത്താവളത്തോട് ചേ‍ര്‍ന്ന ഫ്ലാറ്റ് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഹൂതി വിമത‍ര്‍ തൊടുത്ത രണ്ട് ഡ്രോണുകൾ സൗദി വ്യോമസേന തകര്‍ത്തു. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തിൽ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Topics

Share this story