Times Kerala

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ  വെടിവയ്പ്പ്;ഒൻപത് പേർ കൊല്ലപ്പെട്ടു

 
പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ  വെടിവയ്പ്പ്;ഒൻപത് പേർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ :  പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ   വെടിവയ്പ്പ് .തുടർന്ന്  ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കശ്‌മോർ ജില്ലയിലാണ് വെടിവയ്പ്പ് ഉണ്ടായത് . കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി .സബ്‌സോയ്, ചാഷെർ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം ഉണ്ടായത് . കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story