Times Kerala

2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

 
2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.

ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേല്‍ പ്ലാറ്റിനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ പ്ലാറ്റിനിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്,

Related Topics

Share this story