Times Kerala

കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്

 
കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീർ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് ശേഷം ലോക്‌സഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബംഗാളില്‍ നിന്നുള്ള എം.പിയായ അധിര്‍ രജ്ഞന്‍ ചൗധരിയെയാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാകും.

രാഹുല്‍ ഗാന്ധി വിസ്സമതിച്ചതിനെ തുടര്‍ന്നാണ് ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവായി സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.  സമ്മേളനം ആരംഭിക്കും മുമ്പ് കക്ഷി നേതാവിനെ കണ്ടെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായിരുന്നില്ല. അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനമുണ്ടാക്കിയ പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ്.

മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തോല്‍വിയും പാര്‍ട്ടിയെ ബാധിച്ചിരുന്നു. ലോക്‌സഭയില്‍ ആരെ നായകനാക്കുമെന്നറിയാതെ സമ്മര്‍ദ്ദത്തിലായിരുന്നു പാര്‍ട്ടി. രാഹുല്‍ ഗാന്ധി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം എംപിമാര്‍ ആവശ്യമുന്നയിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

Related Topics

Share this story