Times Kerala

മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്‌നേഹമല്ല, സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്; സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍

 
മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്‌നേഹമല്ല, സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്; സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍

കോഴിക്കോട്: സി.പി.എം വിമതൻ  സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എ.എന്‍ ഷംസീര്‍. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്‌നേഹമല്ലെന്നും സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷംസീറിന്റെ പ്രതികരണം.

ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി. ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ നേരത്തേ ആരോപിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.

‘തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തി അടിച്ചു കാലുമുറിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് ഒരു യോഗത്തില്‍ ആദ്യം ഉന്നയിച്ചതു ഞാനാണ്. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ സംസാരിക്കാന്‍ വിടാതെ ഇരുത്തി. എന്നോടും ഇരിക്കൂ, അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞിരുന്നു.’- നസീര്‍ പറഞ്ഞു.

Related Topics

Share this story