Times Kerala

യു.എസ്​ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവും രണ്ടു വര്‍ഷം കൊണ്ട്​ സമ്ബാദിച്ചത്​ 13.5 കോടി ഡോളര്‍

 
യു.എസ്​ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവും രണ്ടു വര്‍ഷം കൊണ്ട്​ സമ്ബാദിച്ചത്​ 13.5 കോടി ഡോളര്‍

വാഷിങ്​ടന്‍: 2018 ല്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​ന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാരദ്​ കുഷ്​നറും 13.5 കോടി ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ട്രംപി​ന്റെഉപദേശകര്‍ കൂടിയാണ്​ ഇരുവരും. എന്നാല്‍, അതിന്​ ശമ്ബളം കൈപ്പറ്റുന്നില്ല.

ഇവാന്‍കയുടെ പേരിലുള്ള വാഷിങ്​ടണ്‍ ഡി.സിയിലെ ഹോട്ടലില്‍ നിന്ന്​ 2018ല്‍ 39.5 ലക്ഷം ഡോളര്‍ വരുമാനമാണ് ലഭിച്ചത്. റിയല്‍ എസ്​റ്റേറ്റ് ഹോര്‍ഡിങ്ങുകളും സ്​റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഉയര്‍ത്തിയത്. ന്യൂയോര്‍ക്​ സിറ്റി അപ്പാർട്മെന്റുകളിൽ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്‌നര്‍ സമ്ബാദിച്ചത്. കൂടാതെ റിയല്‍ എസ്​റ്റേറ്റ് നിക്ഷേപ സ്ഥാപനമായ കേഡറിന്റെ ഓഹരിയില്‍ നിന്നു 2.5 കോടി ഡോളറും നേടി .

Related Topics

Share this story