Times Kerala

യോനിയിലെ അണുബാധയെ ഇല്ലാതാക്കും കറ്റാർവാഴ ജെൽ

 
യോനിയിലെ അണുബാധയെ ഇല്ലാതാക്കും കറ്റാർവാഴ ജെൽ

എല്ലാവർക്കുമുണ്ടാകുന്ന എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴ‌യിൽ വിറ്റാമിൻ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് .

പലവിധ ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴയെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കറ്റാർവാഴയിൽ ഇവ കൂടാതെ മാ​ഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം, ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ സ്ത്രീകളുടെ സൗന്ദര്യത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും തന്നെ ഏറ്റവും നല്ലതാണ് കറ്റാർവാഴയെന്ന് ശാസ്ത്രം. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല.

സ്ഥിരമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന യോനിഭാ​ഗത്തെ അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ ജെൽപുരട്ടുന്നത്. നിങ്ങൾക്ക് യോനിഭാ​ഗത്ത് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെങ്കിൽ കറ്റാർവാഴ ജെൽ വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുകയെന്നതാണ് ഉത്തമമായ പ്രതിവിധി.‌

ഇത്തരത്തിൽ ദിവസവും രണ്ട് നേരമെങ്കിലും കറ്റാർവാഴ ജെൽ പുരട്ടുക. ഇത്അണുക്കൾ നശിക്കാനും ചൊറിച്ചിൽ മാറ്റാനും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ.

Related Topics

Share this story