Times Kerala

ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്നോ?

 
ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് പറയുന്നതിന്റെ കാരണം എന്താണെന്നോ?

ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷത്തോടെയും പോസ്റ്റീവ് എനര്‍ജിയോടെയും ഇരിക്കണമെന്നാണ് പൊതുവേ പറയാറുള്ളത്. അങ്ങനെ പറയുന്നതിന് ഒരു കാരണം ഉണ്ട്. ​ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ സ്വഭാവം കു‍ഞ്ഞിന്റെ ഭാരത്തെ സ്വാധീനിക്കാമെന്ന് പഠനം. ​ഗര്‍ഭിണിയായിരിക്കുമ്ബോള്‍ അമ്മയ്ക്കോ അച്ഛനോ പോസ്റ്റീവ് ചിന്തകള്‍ ഉണ്ടെങ്കില്‍ കുഞ്ഞ് വളര്‍ന്ന് കൗമാരപ്രായത്തിലെത്തുമ്ബോള്‍ അമിതഭാരം ഉണ്ടാകില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.7000ത്തോളം രക്ഷിതാക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. നെഗറ്റീവ് മനോഭാവം, സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലായ്മ എന്നിവ ജീവിതരീതികളില്‍ മാറ്റം ഉണ്ടാക്കുന്നു.

ഇത് കുട്ടികളില്‍ കൗമാരപ്രായത്തില്‍ ഭാരം കൂടുതല്‍ ഉണ്ടാകാന്‍ കാരണമായേക്കുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. ഗര്‍ഭകാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ അത് കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയെയും ബുദ്ധിവളര്‍ച്ചയെയും ആകുമെന്ന് പഠനത്തില്‍ പറയുന്നു.

Related Topics

Share this story