Times Kerala

വാഗണ്‍ആര്‍ കാറുകളുടെ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ പുറത്തിറങ്ങി

 
വാഗണ്‍ആര്‍ കാറുകളുടെ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ പുറത്തിറങ്ങി

മാരുതിയുടെ അഭിമാന ഹാച്ച്‌ബാക്ക് മോഡലുകളായ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകളുടെ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ പുറത്തിറങ്ങി . മലിനീകരണം കുറഞ്ഞ പുതിയ എന്‍ജിന്‍ എത്തിയതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.

മാരുതി സ്വിഫ്റ്റിന് 5.14 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെയും 1.2 ലിറ്റര്‍ വാഗണ്‍ആറിന് 5.10 ലക്ഷം മുതല്‍ 5.91 ലക്ഷം വരെയും വാഗണ്‍ആര്‍ 1.0 ലിറ്റര്‍ വേരിയന്റിന് 4.34 ലക്ഷം മുതല്‍ 5.33 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

എന്‍ജിന്‍ മാറിയതിനൊപ്പം ഇരു വാഹനങ്ങളിലും സുരക്ഷ സംവിധാനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട് തുടങ്ങിയവയാണ് സുരക്ഷയൊരുക്കുന്നത്.

Related Topics

Share this story