Times Kerala

ട്രിപ്പിള്‍ പിന്‍ ക്യാമറയുമായി സാംസങ് M40

 
ട്രിപ്പിള്‍ പിന്‍ ക്യാമറയുമായി സാംസങ് M40

വിപണിയിപ്പോള്‍ ഇപ്പോള്‍ ലഭ്യമാകുന്ന സാംസങ് ട്രിപ്പിള്‍ ക്യാമറ ഫോണ്‍ ആണ് സാംസങ് M40. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രിപ്പിള്‍ പിന്‍ ക്യാമറ തന്നെയാണ്. 19990 രൂപ വില വരുന്ന ഫോണ്‍ 1080×2340 പിക്സല്‍ റെസലൂഷന്‍ ആണ് ഉള്ളത്. സ്നാപ്ഡ്രാഗണ്‍ 675 ആണ് ഫോണിന്റെ പ്രൊസസര്‍.

ഒറ്റ വേരിയന്റില്‍ മാത്രമാണ് ഫോണ്‍ ഇറങ്ങുന്നത്. 6 ജിബി റാമും, 128 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജും ഉള്ള ഫോണിന് ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 32 + 5 + 8 ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉള്ള ഫോണിന് 3500mAh ആണ് ബാറ്ററി.

Related Topics

Share this story