Times Kerala

അര്‍ബുദത്തെ തടയാന്‍ ഇരു സ്തനങ്ങളും മുറിച്ചു നീക്കി 27 കാരി.!!

 
അര്‍ബുദത്തെ തടയാന്‍ ഇരു സ്തനങ്ങളും മുറിച്ചു നീക്കി 27 കാരി.!!

യു.കെ സ്വദേശിയായ ഹാലെയ് മിന്‍ എന്ന 27കാരിയുടെ മുത്തശ്ശി ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മരിച്ചത്. ഇതിന് പിന്നാലെ ഹാലെയ്ക്കും ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ കാൻസറിന്‌ മുന്നിൽ പത്തിരി നിൽക്കാതെ ഇതിനോട് പോരാടാനായിരുന്നു ഹാലെയുടെ തീരുമാനം. ഹാലെയ്ക്ക് സ്തനങ്ങളിലാണ് ക്യാന്‍സര്‍ സാധ്യത കണ്ടെത്തിയത്. 85% അര്‍ബുദ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ തന്റെ 27മത്തെ വയസ്സില്‍ രണ്ട് സ്തനങ്ങളും നീക്കം ചെയ്യാന്‍ ഹാലെ തയ്യാറായി.

ഹാലെയെ പരിശോധിച്ചപ്പോള്‍ സ്തനാര്‍ബുദത്തിന്റെ ജീനുകള്‍ കണ്ടെത്തിയിരുന്നു. ഈ ജീനുകള്‍ 80%ത്തോളം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതോടെ തന്റെ സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ ഹാലെയ് തയ്യാറാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ ഹാലെയോട് പറഞ്ഞിരുന്നു. ശസ്ത്രക്രിയ ചെയ്യുന്നതില്‍ ഭയമില്ലെന്നും, ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഹാലെയുടെ നിലപാട്.

ഹാലെയ് ഈ നിലപാട് സ്വീകരിച്ചതോടെ ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്‌പെറ്റില്‍ വച്ച് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധയയാക്കുകയായിരുന്നു. തുടര്‍ന്ന് കൃത്രിമ സ്തനങ്ങള്‍ വച്ചുപിടിപ്പിച്ചു. ” ഇപ്പോള്‍ ഞാന്‍ സാധാരണ ജീവിതത്തിേലയ്ക്ക് തിരിച്ചു വന്നു. ചില സമയങ്ങളില്‍ കമിഴ്ന്നു കിടക്കുമ്പോള്‍ മാത്രമാണ് എന്റെ സ്തനങ്ങള്‍ വച്ചുപിടിപ്പിച്ചതാണെന്ന് തോന്നുന്നത്” ഹാലെയ് പറയുന്നു.

Related Topics

Share this story