Times Kerala

വില്യനെ ബാഴ്‌സയ്ക്ക് വിട്ടുനല്‍കില്ല; നിലപാടിലുറച്ചു ചെല്‍സി

 
വില്യനെ ബാഴ്‌സയ്ക്ക് വിട്ടുനല്‍കില്ല; നിലപാടിലുറച്ചു ചെല്‍സി

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി കൈമാറ്റ ജാലകത്തില്‍ വില്യനെ നല്‍കില്ലെന്ന് ചെല്‍സി.മിഡ്ഫീല്‍ഡിലും വിങിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള വില്യനുവേണ്ടി ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ചെല്‍സി. 35 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും വില്യന് വിലയിട്ടത്. പുതിയ സീസണിന് മുന്നോടിയായി ടീമില്‍ അടിമുടി മാറ്റം ലക്ഷ്യമിടുന്ന ബാഴ്‌സലോണയ്ക്ക് നേരത്തെ മുതല്‍ വില്യനില്‍ താല്‍പ്പര്യമുണ്ടായിരുന്നു. 2013മുതല്‍ ചെല്‍സിക്കുവേണ്ടി കളിക്കുന്ന വില്യന്‍ 198 മത്സരങ്ങളില്‍ നിന്ന് 28 ഗോളാണ് നേടിയിട്ടുള്ളത്.

Related Topics

Share this story