Times Kerala

കേളി കലാസാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി സെമിനാര്‍ സംഘ ടിപ്പിച്ചു

 
കേളി കലാസാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി സെമിനാര്‍ സംഘ ടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരികവേദി മലാസ് ഏരിയ കമ്മിറ്റി ‘ജനാധിപത്യ ഇന്ത്യ യുടെ ഭാവി’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘ ടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഇടതുപക്ഷ സഹയാത്രികനും, എഴുത്തുകാരനുമായ എം. ഫൈസല്‍ ഉത്ഘാടനം ചെയ്തു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെ ജനാധിപത്യ രീതി യില്‍ ചെറുക്കേണ്ടതിന്റെ ആവശ്യകത സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ ന്യുനതകളും, ഇലക്ഷന്‍ കമ്മീഷന്റെ സ്വാര്‍ത്ഥതപരമായ നിലപാടുകളും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഇവ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്‌ഥിതിയെ പാടെ നിരാകരിക്കുന്നു എന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Related Topics

Share this story