Times Kerala

സൗദിയില്‍ മദ്യം അനുവദിക്കുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി

 
സൗദിയില്‍ മദ്യം അനുവദിക്കുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി

റിയാദ്: സൗദിയില്‍ മദ്യം അനുവദിക്കുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മദ്യം വില്‍ക്കാനും ഉപയോഗിക്കാനും സൗദിയില്‍ അനുമതിയില്ല. സൗദിയില്‍ നടപ്പാക്കുന്ന പരിഷ്കരണപരിപാടികള്‍ ഇസ്‌ലാമിക ചട്ടക്കൂടുകള്‍ക്ക് അനുസൃതമായിമാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.സൗദിയില്‍ നിശാക്ലബ്ബ് ആരംഭിക്കുന്നു എന്നതരത്തിലാണ് തെറ്റായ വാര്‍ത്ത പ്രചരിച്ച‌ിരുന്നത്. വ്യാജ വാര്‍ത്ത പ്രചരിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സൗദി എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ഉത്തരവിട്ടു.

Related Topics

Share this story