Times Kerala

വ​യ​നാ​ട​ന്‍ എം​പി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധി നാ​ലാ​മ​തും ലോ​ക്സ​ഭാ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

 
വ​യ​നാ​ട​ന്‍ എം​പി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധി നാ​ലാ​മ​തും ലോ​ക്സ​ഭാ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട​ന്‍ എം​പി​യാ​യി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി നാ​ലാ​മ​തും ലോ​ക്സ​ഭാ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു മു​ന്നോ​ടി​യാ​യി താ​ന്‍ പു​തി​യ ഇ​ന്നിം​ഗ്സി​നു തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

ലോ​ക്സ​ഭാം​ഗം എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ നാ​ലാ​മ​ത്തെ അ​വ​സ​ര​മാ​ണി​ത്. ഇ​ത്ത​വ​ണ വ​യ​നാ​ട് മ​ണ്ഡ​ല​ത്തെ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന താ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തോ​ടെ ഒ​രു പു​തി​യ ഇ​ന്നിം​ഗ്സി​നാ​ണു തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നാ​ണ് രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്ത​ത്.

എവിടെ രാഹുല്‍ ഗാന്ധിയെന്ന ചോദ്യമായിരുന്നു ഇന്നലെ പാര്‍ലമെന്റില്‍. എതിര്‍പക്ഷത്തു മാത്രമായിരുന്നില്ല, സ്വന്തം പാര്‍ട്ടിയിലും ഉയര്‍ന്ന ആശങ്കകള്‍ക്കു വിരാമമിട്ടു കേരള അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുന്‍പു കോണ്‍ഗ്രസ് അധ്യക്ഷന്‍ ലോ‌ക്സഭയിലേക്കു വന്നു, പ്രതിപക്ഷത്ത് ഒന്നാം നിരയിലിരുന്നു, എം‌പിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ ട്വിറ്ററില്‍ പ്രഖ്യാപനവും വന്നു: വയനാടിനെ ‌പ്രതിനിധീകരിച്ചു ലോക്സഭയില്‍ പുതിയ ഇന്നിങ്സ് തുടങ്ങിയിരിക്കുന്നു.

പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തു​ന്ന​തി​നു മു​ന്‍​പേ രാ​ഹു​ല്‍ ത​ന്‍റെ വ​സ​തി​യി​ല്‍ അ​മ്മ സോ​ണി​യ ഗാ​ന്ധി​യു​മാ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഹു​ല്‍​ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലും അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന വീ​ഡി​യോ ദൃ​ശ്യം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related Topics

Share this story