Times Kerala

സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു

 
സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച നൈറ്റ് ക്ലബ് അധികൃതര്‍ അടച്ചുപൂട്ടിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിന്‍റെ പേരിലാണ് നടപടി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ടെന്ന പേരില്‍ ജൂണ്‍ 13 ന് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു ‘ഹലാല്‍ നൈറ്റ് ക്ലബ്’. എന്നാല്‍ അനുമതിയില്ലാത്ത പരിപാടിയാണ് ക്ലബില്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ അന്ന് രാത്രി തന്നെ അടച്ച് പൂട്ടിച്ചെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും സൗദിയിലെ ജനറല്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ് അതോറിറ്റി(ജി ഇ എ ) അറിയിച്ചതായി ഗള്‍ഫ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കാന്‍ അനുവാദമുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു പരിപാടിക്ക് വേണ്ടി നേടിയ അനുമതി ദുരുപയോഗം ചെയ്യ്താണ് പ്രൊജക്റ്റ് എക്സ് എന്ന പേരില്‍ പരിപാടി നടത്തിയതെന്നാണ് വ്യക്തമാകുന്നത്. അടുത്തിടെയാണ് സൗദിയില്‍ ലൈവ് മ്യൂസിക് ഷോകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. ഇത്തരത്തില്‍ മ്യൂസിക് ഷോ നടത്താന്‍ വേണ്ടി നേടിയ ലൈസന്‍സ് ഉപയോഗിച്ചാകും ഹലാല്‍ നൈറ്റ് ക്ലബില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് വിവരം.

നൈറ്റ് ക്ലബിലെ ഡാന്‍സിന്‍റെ വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് ഡാന്‍സ് കളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഹലാല്‍ ബാര്‍ ഉണ്ടെന്ന് അവതാരക വിളിച്ചുപറയുന്ന വീഡിയോകള്‍ ഉണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്. 370 മുതല്‍ 500 സൗദി റിയാല്‍ വരെ വിലയുള്ള ഹുക്ക ലഭ്യമാകുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Related Topics

Share this story