Times Kerala

ലോകകപ്പ്: വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ; ബംഗ്ലാദേശിന് 322 റൺസ് വിജയലക്ഷ്യം

 
ലോകകപ്പ്: വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ; ബംഗ്ലാദേശിന് 322 റൺസ് വിജയലക്ഷ്യം

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് വെസ്റ്റ് ഇൻഡീസ് നേടിയത്. 96 റൻസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. മൂന്ന് വീതം വിക്കറ്റുകളിട്ട മുസ്തഫിസുർ റഹ്‌മാനും സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനു വേണ്ടി തിളങ്ങിയത്. അവസാന അഞ്ച് ഓവറുകളിൽ ഷായ് ഹോപ്പിൻ്റെയും ഡാരൻ ബ്രാവോയുടെയും മെല്ലെപ്പോക്കാണ് കൂറ്റൻ സ്കോറിൽ നിന്നും വിൻഡീസിനെ തടഞ്ഞത്.

Related Topics

Share this story