Times Kerala

വിദേശി യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച്‌ ഹൈദരാബാദ് പൊലീസ്

 
വിദേശി യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച്‌ ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ്: വിദേശി യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച്‌ ഹൈദരാബാദ് പൊലീസ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പോലീസാണ് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ 21വയസുകാരിയെ പെണ്‍വാണിഭ സംഘത്തിന്റെ ഹോട്ടലിലുള്ള മറ്റൊരാളുടെ അരികിലേക്ക് പറഞ്ഞ് വിടുകയായിരുന്നു.

ഈ സമയം ഹോട്ടലില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. യുവതിയെ ഹോട്ടലില്‍ എത്തിച്ച രാജേഷ് കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരനായിരുന്ന സായ് എന്ന ശര്‍മ്മ ഒളിവില്‍ പോയി.സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

Related Topics

Share this story