Times Kerala

ഹൈദരാബാദിലെ ബാറില്‍ കസ്റ്റമേഴ്സുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാര്‍ ഡാന്‍സറെ ന​ഗ്നയാക്കി മര്‍ദ്ദിച്ചു

 
ഹൈദരാബാദിലെ ബാറില്‍ കസ്റ്റമേഴ്സുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാര്‍ ഡാന്‍സറെ ന​ഗ്നയാക്കി മര്‍ദ്ദിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ ബേഗം പേട്ടിലെ ബാറില്‍ കസ്റ്റമേഴ്സുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ബാര്‍ ഡാന്‍സറെ ന​ഗ്നയാക്കി മര്‍ദ്ദിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഹനര്‍ത്തകികളായ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാറില്‍ ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചതു കാരണം സഹനര്‍ത്തകികളായ നാലു സ്ത്രീകളും ഒരു യുവാവും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പരാതിയില്‍ വെളിപ്പെടുത്തുന്നു . കേസിലെ പ്രതിയായ യുവാവ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കസ്റ്റമേഴ്സിനോട് ശാരീരികമായി സഹകരിക്കണമെന്ന് ബാര്‍ മാനേജ്‌മെന്റ് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് അഞ്ചം​ഗ സംഘം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വെളിപ്പെടുത്തല്‍ .

Related Topics

Share this story