Times Kerala

വീട്ടില്‍ ഉലുവയുണ്ടോ? ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാം..!!

 
വീട്ടില്‍ ഉലുവയുണ്ടോ? ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാം..!!

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനായി വിദേശനിര്‍മ്മിതമായ ഒരുപിടി ഗുളികകളും ക്രീമുകളുമെല്ലാം നാം പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ ഇത്തരം വിലകൂടിയ വസ്‌തുക്കളെക്കാള്‍ ഗുണം ചെയ്യും നമ്മുടെ നാട്ടില്‍ സുലഭമായ ഉലുവ എന്നാണ്‌ പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്‌. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള ‘സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റിവ്‌ ക്ലിനിക്കല്‍ ആന്റ്‌ മോളിക്യുലാര്‍ മെഡിസിന്‍’ എന്ന സ്ഥാപനമാണ്‌ ഇതു തെളിയിച്ചിരിക്കുന്നത്‌.

ആയുര്‍വേദ മരുന്നായും, സുഗന്ധവ്യഞ്‌ജനമായുമെല്ലാം നാം ഉപയോഗിക്കുന്ന ഉലുവയുടെ മറ്റ്‌ അനേകം ഗുണങ്ങള്‍ ആയുര്‍വേദ പുസ്‌തകങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ രാജസ്ഥാന്‍, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌, ഉത്തരാഞ്ചല്‍, മദ്ധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളാണ്‌ ഉലുവകൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.

ഉലുവയില്‍ അടങ്ങിയിട്ടുള്ള ‘സാപനിന്‍സ്‌ (Saponins)’ എന്ന പദാര്‍ത്ഥം പുരുഷലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്‌റ്റിറോണിനെ പോഷിപ്പിക്കും എന്നാണ്‌ പഠനം പറയുന്നത്‌.

ഉലുവയുടെ മറ്റു ഗുണങ്ങള്‍ ഇവയാണ്‌:

1. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു.
2. ഉലുവയിലെ ‘galactomannan’ എന്ന പദാര്‍ത്ഥം ഹൃദയധമനീരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
3. ഉലുവ വെറുതെ കഴിക്കുന്നത്‌ ദഹനത്തിനു സഹായിക്കുകയും അസിഡിറ്റി ഇല്ലാതാക്കുകയും ചെയ്യുന്നു.
4. ഉലുവ കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത്‌ തൊലിയിലെ പാടുകള്‍, സൂര്യാഘാതത്താല്‍ ഏറ്റ പൊള്ളലുകള്‍, കരപ്പന്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.
5. മുടികൊഴിച്ചില്‍ തടയാനും ഉത്തമൗഷധമാണ്‌ ഉലുവ. രാത്രി വെള്ളത്തില്‍ പൊതിര്‍ത്തിടുന്ന ഉലുവ രാവിലെയെടുത്ത്‌ അരച്ച്‌ കുഴമ്പുരൂപത്തിലാക്കിയെടുക്കുക. ശേഷം ഇത്‌ മുടിയില്‍ തേച്ചു പിടിപ്പിക്കുക. 10-15 മിനിറ്റു ശേഷം കഴുകിക്കളയുക. ഇത്‌ പതിവായി ചെയ്‌താല്‍ മുടികൊഴിച്ചില്‍ തടയാം

Related Topics

Share this story