chem

സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹോക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഹയര്‍സെക്കന്ററി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ നടപടി.

ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കതെന്നാണ് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നത്.

ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കാനുമായിരുന്നു തീരുമാനം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.