Times Kerala

യുഎസില്‍ ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

 
യുഎസില്‍ ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാവണ്യ സുങ്കാര(41) ചന്ദ്രശേഖര്‍ സുങ്കാര(44) പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികളാണ് മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരമറിയിച്ചതും. അതെ സമയം കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വെടിയേറ്റതിന്റെ നിരവധി പാടുകള്‍ മൃതദേഹങ്ങളിലുണ്ട് .കൊലപാതകത്തില്‍ അന്വേഷണം തുടരുന്നതായി വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അധികൃതര്‍ വ്യക്തമാക്കി .

Related Topics

Share this story