Times Kerala

തിരുവനന്തപുരം-ഷാര്‍ജ വിമാന സർവീസ്; സീറ്റുകളുടെ എണ്ണം കുറച്ച്‌ എയര്‍ ഇന്ത്യ

 
തിരുവനന്തപുരം-ഷാര്‍ജ വിമാന സർവീസ്; സീറ്റുകളുടെ എണ്ണം കുറച്ച്‌ എയര്‍ ഇന്ത്യ

ദുബായ്: തിരുവനന്തപുരം-ഷാര്‍ജ വിമാനത്തില്‍ സീറ്റുകളുടെ എണ്ണം കുറച്ച്‌ എയര്‍ ഇന്ത്യ. നിലവില്‍ 180 സീറ്റുമായി നിത്യവും അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന എയര്‍ ഇന്ത്യയുടെ എ-320 എയര്‍ബസ് വിമാനത്തിനുപകരം ജൂലായ് മുതല്‍ 122 സീറ്റുള്ള വിമാനമായിരിക്കും പറക്കുന്നത്. സീറ്റുകള്‍ കുറഞ്ഞെങ്കിലും ഇതില്‍ എട്ടു ബിസിനസ് ക്ലാസ് ടിക്കറ്റുകളുണ്ടാവും. നിലവിലെ വിമാനത്തില്‍ ഇക്കോണമി ക്ലാസ് സീറ്റുകളേ ഉള്ളൂ. എങ്കിലും, ദിവസേന ഓരോ ദിശയിലും 58 യാത്രക്കാരുടെ അവസരമാണ്‌ നഷ്ടമാകുന്നത്. തിരക്കേറിയ ഈ സീസണില്‍ എയര്‍ ഇന്ത്യ ഷാര്‍ജ-തിരുവനന്തപുരം പാതയില്‍ സീറ്റുകുറച്ചത് വരുമാന നഷ്ടത്തിനും വഴി തുറക്കും.

Related Topics

Share this story