Times Kerala

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്‍പരം പഴിചാരി സൗദി അറേബ്യയും ഇറാനും യു.എസും

 
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്‍പരം പഴിചാരി സൗദി അറേബ്യയും ഇറാനും യു.എസും

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്‍പരം പഴിചാരി സൗദി അറേബ്യയും ഇറാനും യു.എസും. അക്രമത്തിനു പിന്നില്‍ ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപിച്ചു. യു.എസിന്റെ ആരോപണത്തിനുപിന്നാലെയാണ് സൗദിയും ഇറാനെതിരേ രംഗത്തെത്തിയത്.

കപ്പലുകളുടെ സമീപത്തുനിന്ന് പൊട്ടാത്ത മൈനുകള്‍ ഇറാന്‍സൈന്യം നീക്കംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും യു.എസ്. തെളിവായി പുറത്തുവിട്ടിരുന്നു.

എന്നാല്‍, ഈവിഷയത്തില്‍ സംശയിക്കേണ്ടത് യു.എസിനെ ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ സാമ്ബത്തിക ഉപരോധങ്ങളൊന്നും ഫലംകാണാത്തതിനാലാണ് കപ്പലുകള്‍ക്കുനേരെ ആക്രമണം ആസൂത്രണംചെയ്തതെന്നും ഇറാന്‍ പറയുന്നു.

Related Topics

Share this story