Times Kerala

ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

 
ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അതിഥികളാണ് വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കതുന്നതായി വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story