Times Kerala

സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ പിഴ

 
സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ സമീപകാലത്തെ അപേക്ഷിച്ച്‌ ഏറ്റവും വലിയ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൂട് കൂടിയ സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയത്. ഉച്ചവിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക.

ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള തുറസ്സായ സ്ഥലനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് മധ്യാഹ്ന വിശ്രമ നിയമം ആശ്വാസമായത്.
നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും. ചൂടിന്റെ കാടിന്യം കൂടിയതോടെ സ്കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

Related Topics

Share this story