Times Kerala

ഭർത്താവിനെ കേസിൽ നിന്നും ഒഴിവാക്കാൻ യുവതിയിൽ നിന്നും കൈക്കൂലി; മഹാരാഷ്‌ട്രയിൽ രണ്ടു പോലീസുകാർ പിടിയിൽ

 
ഭർത്താവിനെ കേസിൽ നിന്നും ഒഴിവാക്കാൻ യുവതിയിൽ നിന്നും കൈക്കൂലി; മഹാരാഷ്‌ട്രയിൽ രണ്ടു പോലീസുകാർ പിടിയിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ കൈക്കൂലി വാങ്ങിയതിന് രണ്ടു പോലീസുകാർ പിടിയിൽ. ബോയ്‌സർ എം‌ഐ‌ഡി‌സി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേഷ് ധുമൽ, കോൺസ്റ്റബിൾ പ്രകാശ് പവാർ എന്നിവരാണ് പിടിയിലായത്. ക്രിമിനലിൽ കേസിൽ ഭർത്താവിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കാൻ ഒരു യുവതിയിൽ നിന്ന് 15000 രൂപ കൈപ്പറ്റിയെന്നാണ് കേസ്. യുവതിയുടെ പരാതിയിൽ ആന്‍റി കറപ്ഷൻ ബ്യൂറോ ആണ് വെള്ളിയാഴ്‌ച ഇരുവരെയും അറസ്റ്റ് ചെയ്‌തത്. യുവതിയിൽ നിന്ന് രാജേഷ് ധുമലും പ്രകാശ് പവാറും 20000 രൂപയാണ് ആവശ്യപ്പെട്ടത്. തുടർന്ന് യുവതി എസിബിയെ സമീപിക്കുകയായിരുന്നു. യുവതിയിൽ നിന്ന് 15000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു എസിബി ഇവരെ അറസ്റ്റ് ചെയ്‌തത്.

Related Topics

Share this story