Times Kerala

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു; ആരോഗ്യ മന്ത്രാലയം

 
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു; ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച 21.9 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 19.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ട്. കൂടാതെ 50,000 സജീവ കേസുകളിൽ താഴെയുള്ള 17 സംസ്ഥാനങ്ങളും ഉണ്ട്. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛസത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി സജീവ കേസുകളിൽ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story