Times Kerala

സമരം ശക്തമാക്കി കർഷകർ; മെയ് 26 ന് കരിദിനം ആചരിക്കും

 
സമരം ശക്തമാക്കി കർഷകർ; മെയ് 26 ന് കരിദിനം ആചരിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടത്തിവരുന്ന സമരം കർഷകർ ശക്തമാക്കുന്നു. സമരം തുടങ്ങി  ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തണമെന്നും കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.കർഷക നേതാവ് ബൽബീർ സിംഗ് ഓൺലൈനായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് കർഷകർ.

Related Topics

Share this story