Times Kerala

അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനിലക്കെട്ടിടം തകർത്ത് ഇസ്രയേൽ സൈന്യം

 
അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനിലക്കെട്ടിടം തകർത്ത് ഇസ്രയേൽ സൈന്യം

ഗാസ: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അൽജസീറ, അസോസിയേറ്റ് പ്രസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഗാസയിലെ ബഹുനിലക്കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അതേസമയം, ഹമാസിന്‍റെ സൈനിക വസ്തുക്കളാണ് തകർത്ത ടവറിൽ ഉണ്ടയിരുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം. ഈ മാസം ആദ്യമാണ് കിഴക്കൻ ജെറുസലേമിൽ സംഘർഷങ്ങൾ ആരംഭിച്ചത്.

Related Topics

Share this story