Times Kerala

വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ല, കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോൾ ആവശ്യം ; മുഖ്യമന്ത്രി

 
വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ല, കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോൾ ആവശ്യം ; മുഖ്യമന്ത്രി

തിരുവനന്തപുരം: സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടാകും, എന്നാൽ ഈ സഹചര്യത്തിൽ യോജിച്ച പ്രവര്‍ത്തനം ആണ് ആവശ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്,വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങള്‍ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Topics

Share this story