Times Kerala

ഹ്യുണ്ടായ് വാറണ്ടിയും, സൗജന്യ സർവീസ് സേവന സമയപരിധിയും രണ്ട് മാസത്തേക്ക് നീട്ടി; നടപടി ലോക്ക് ഡൗൺ കണക്കിലെടുത്ത്

 
ഹ്യുണ്ടായ് വാറണ്ടിയും, സൗജന്യ സർവീസ് സേവന സമയപരിധിയും രണ്ട് മാസത്തേക്ക് നീട്ടി; നടപടി ലോക്ക് ഡൗൺ കണക്കിലെടുത്ത്

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹ്യുണ്ടായ് കമ്പനിയുടെ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വാറണ്ടിയും സൗജന്യ സർവീസ് സേവന സമയപരിധിയും രണ്ട് മാസത്തേക്ക് നീട്ടി നൽകിയതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു . രാജ്യം മുഴുവൻ കടുത്ത വെല്ലുവിളി നേരിടുന്ന ഈ സമയത്ത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വാഹന നിർമാതാക്കളുടെ പിന്തുണയായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടെതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ രാജ്യത്തുടനീളമുള്ള ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി ഒന്നിലധികം പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് യാത്രയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അടിയന്തര സഹായം എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

Related Topics

Share this story