ആലപ്പുഴയിൽ 1996 പേർക്ക് കൂടി കോവിഡ്; 1509 പേർക്ക് രോഗമുക്തി
May 15, 2021, 20:33 IST
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച (മേയ് 15) 1996 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1509 പേർ രോഗമുക്തരായി. രോഗബാധിതരിൽ 1993 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,16,562 പേർ രോഗമുക്തരായി. 25,817 പേർ ചികിത്സയിലുണ്ട്.