chem

കോവിഡ്; സംസ്ഥാനത്ത് 4,45,334 പേർ ചികിത്സയിൽ, നിരീക്ഷണത്തിലുള്ളത് 10,31,271 പേർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2912, കൊല്ലം 1765, പത്തനംതിട്ട 976, ആലപ്പുഴ 1509, കോട്ടയം 2190, ഇടുക്കി 691, എറണാകുളം 3065, തൃശൂര്‍ 2742, പാലക്കാട് 3012, മലപ്പുറം 3669, കോഴിക്കോട് 4725, വയനാട് 458, കണ്ണൂര്‍ 1504, കാസര്‍ഗോഡ് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,66,232 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,31,271 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,94,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You might also like

Comments are closed.