Times Kerala

ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല; വയനാട് ജില്ല കലക്ടർ

 
ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല; വയനാട് ജില്ല കലക്ടർ

മാനന്തവാടി: അയല്‍ സംസ്ഥാനത്ത് നിന്നും എത്തുന്ന യാത്രക്കാരെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കേരള അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് വയനാട് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിർദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് ഭരണകൂടത്തിന്റെ നിർദേശം.ഈ സാഹചര്യത്തില്‍ നിലവില്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെൻററുകളില്‍ കോവിഡ് പരിശോധന താൽക്കാലികമായി നിര്‍ത്തിവച്ചു. കല്ലൂരില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ മൂലഹള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തണമെന്നും കലക്ടര്‍ നിർദേശം നല്‍കി.

Related Topics

Share this story