Times Kerala

മലപ്പുറം ജില്ലയില്‍ 4,782  പേർക്ക് കോവിഡ് 

 
മലപ്പുറം ജില്ലയില്‍ 4,782  പേർക്ക് കോവിഡ് 

മലപ്പുറം : ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

വൈറസ് ബാധിതരില്‍ ഏറിയ പങ്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കമുണ്ടായവരാണ്. 4,521 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ. 112 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,848 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

Related Topics

Share this story