Times Kerala

ഇസ്ലാമിക മതപ്രഭാഷകൻ സർജൻ ബർകതി വീണ്ടും അറസ്റ്റിൽ

 
ഇസ്ലാമിക മതപ്രഭാഷകൻ സർജൻ ബർകതി വീണ്ടും അറസ്റ്റിൽ

ശ്രീനഗർ: ഇസ്ലാമിക മതപ്രഭാഷകൻ സർജൻ ബർകതി വീണ്ടും അറസ്റ്റിലായി. തെക്കൻ കശ്മീർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷോപിയാൻ ജില്ലയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ബർകതി പലസ്‌തീനെ അനുകൂലിച്ച് സംസാരിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ പള്ളിയിൽ വച്ച് പ്രാർഥന ചടങ്ങുകൾക്കിടെയായിരുന്നു അദ്ദേഹം പലസ്‌തീനിൽ നടക്കുന്ന യുദ്ധത്തെ കുറിച്ച് സംസാരിച്ചത്.2016 ഒക്‌ടോബർ ഒന്നിനായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെത്തുടർന്ന് നടന്ന ബഹുജന പ്രക്ഷോഭത്തിനിടെയായിരുന്നു അറസ്റ്റ്.

Related Topics

Share this story