Times Kerala

രാജ്യതലസ്ഥാനത്തിന് ആശ്വാസം; 24 മണിക്കൂറിനിടെ 6,430 കൊവിഡ് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആയി കുറഞ്ഞു

 
രാജ്യതലസ്ഥാനത്തിന് ആശ്വാസം; 24 മണിക്കൂറിനിടെ 6,430 കൊവിഡ് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആയി കുറഞ്ഞു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് ആശ്വാസം പകർന്ന് തുടർച്ചായായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,430 പേർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ 8,500 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കണക്ക് 13,87,411 ആയി ഉയർന്നു. 337 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിതച്ചവരുടെ ആകെ എണ്ണം 21,244 ആയി.

Related Topics

Share this story