Times Kerala

പാലക്കാട്  ജില്ലയില്‍ 3165 പേര്‍ക്ക് കോവിഡ്

 
പാലക്കാട്  ജില്ലയില്‍ 3165 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന്  3165 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1643 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1503 പേർ, ഇതര സംസ്ഥാനങ്ങളിൽ  നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 9 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3012 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24936 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും  2 പേർ കോട്ടയം ജില്ലയിലും  3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ  ഇടുക്കി ജില്ലയിലും 7 പേർ  കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കോഴിക്കോട് ജില്ലയിലും22 പേർ തിരുവനന്തപുരം ജില്ലയിലും 33 പേർ എറണാകുളം ജില്ലയിലും 221 പേർ മലപ്പുറം ജില്ലയിലും 101 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Related Topics

Share this story