Times Kerala

ട്രിപ്പിൾ ലോക്ഡൗണ്‍; 4 ജില്ലകളില്‍ അതിർത്തി അടയ്ക്കും, ഒറ്റ വഴി മാത്രം തുറക്കും: മുഖ്യമന്ത്രി

 
ട്രിപ്പിൾ ലോക്ഡൗണ്‍; 4 ജില്ലകളില്‍ അതിർത്തി അടയ്ക്കും, ഒറ്റ വഴി മാത്രം തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒരു ആഴ്ച കൂടി നീട്ടി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ നാല്  ജില്ലകളിൽ ട്രിപ്പിൾ  ലോക്ക് ഡൗൺ  ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. തിരുവനന്തപുരം,എറണാകുളം, തൃശൂർ,മലപ്പുറം ജില്ലകളിലാണ് കർശന നിയന്ത്രണം. മറ്റു പത്ത് ജില്ലകളിൽ മുൻപുണ്ടായിരുന്ന അതെ നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ  തുടരും. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ  പ്രഖ്യാപിച്ച ജില്ലകൾ അടച്ചിടാനാണ് തീരുമാനം. സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ നാല്  ജില്ലകളിൽ ട്രിപ്പിൾ  ലോക്ക് ഡൗൺ  നിലവിൽ വരും.ഈ ജില്ലകളിൽ അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. മറ്റെല്ലാ വഴികളും അടക്കും.അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കർശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങൾ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കും. ജിയോഫെൻസിംഗ്, ഡ്രോൺ നിരീക്ഷണം നടത്തും. ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല. മരുന്ന് കടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story