Times Kerala

സംസ്ഥാനത്ത് ഇന്ന് 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 
സംസ്ഥാനത്ത് ഇന്ന് 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26.65 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 96 മരണങ്ങളും ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4521, എറണാകുളം 3620, തൃശൂര്‍ 3272, തിരുവനന്തപുരം 3097, പാലക്കാട് 1643, കോഴിക്കോട് 2926, കൊല്ലം 2321, കോട്ടയം 1762, ആലപ്പുഴ 1993, കണ്ണൂര്‍ 1500, പത്തനംതിട്ട 1081, കാസര്‍ഗോഡ് 827, ഇടുക്കി 715, വയനാട് 691 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Related Topics

Share this story