Times Kerala

തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭിക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

 
തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭിക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

ചാലക്കുടി: തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭിക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി. മേയർ എംകെ വർഗീസിന് ബോബി ഫാൻസ്‌ കോർഡിനേറ്റർമാരായ ജോജി എംജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോടും, കൽപ്പട്ടയിലും, കണ്ണൂരിലും സമാനമായ രീതിയിൽ ആംബുലൻസ് കൈമാറിയിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വർഗീസ് കുണ്ടംകുളത്തി കൗൺസിലർ കരോലിൻ ജെറീഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു കുഞ്ഞപ്പൻ അസിസ്റ്റൻഡ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ച്.

Related Topics

Share this story