Times Kerala

ഗാസയിൽ നിന്നും തത്സമയ റിപ്പോർട്ടുകൾ നല്കുന്നതിനിടെ ബി ബി സി റിപ്പോർട്ടറുടെ തൊട്ടു പുറകിൽ വൻ സ്ഫോടനം; ഞെട്ടിക്കുന്ന വീഡിയോ കാണാം

 
ഗാസയിൽ നിന്നും തത്സമയ റിപ്പോർട്ടുകൾ നല്കുന്നതിനിടെ ബി ബി സി റിപ്പോർട്ടറുടെ തൊട്ടു പുറകിൽ വൻ സ്ഫോടനം; ഞെട്ടിക്കുന്ന  വീഡിയോ കാണാം

ഗാസയിലെ വിശദാംശങ്ങളുടെ തത്സമയ റിപ്പോർട്ട് നല്കുന്നതിനിടെ ബി ബി സി യുടെ റിപ്പോർട്ടർക്ക് പുറകെയുണ്ടായിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം. ഇസ്രയേലും പലസ്തീൻ തീവ്രവാദികളും തമ്മിലുള്ള മാരകമായ പോരാട്ടം തുടരുന്നതിനെക്കുറിച്ച് ബിബിസി അറബിക് റിപ്പോർട്ടർ അദ്‌നാൻ എൽബർഷ് ബുധനാഴ്ച സംഭവസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ക്യാമറയ്ക്ക് പിന്നിലുള്ള ഒരാളിൽ നിന്ന് എൽബർഷിന് ഒരു സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് അയാൾ റിപ്പോർട്ട് ചെയ്തുകൊണ്ടുതന്നെ കാമറയുടെ മുന്നിൽ നിന്നും മാറുന്നു.പിന്നീട് ക്യാമറയിൽ കാണുന്ന വലിയ കെട്ടിടത്തിനടുത്തായി ഒരു ബോംബ് നിലത്തു പതിക്കുകയും ആകാശത്തേക്ക് പുക ഉയരുകയും ചെയ്യുന്നു. നിമിഷങ്ങൾക്കകം രണ്ടാമതൊരു സ്ഫോടന ശബ്ദവും കേൾക്കുന്നു. തൊട്ടു പിന്നാലെ കെട്ടിടത്തിന്റെ ഇടതുഭാഗം തകർന്നു കറുത്ത പുക മുകളിലേക്കുയരുന്നു. വാർത്ത വായിക്കുന്ന മുഹമ്മദ് സൈഫ് എന്നയാൾ എൽബർഷിനോട് സുരക്ഷിതനാണോയെന്നും അപകട സാഹചര്യമാണെങ്കിൽ റിപ്പോർട്ടിങ് നിർത്താനും ആവശ്യപ്പെടുന്നു. എന്നാൽ ഇതിനിടയ്ക്ക് മൂന്നാമതൊരു ബോംബ് പതിച്ചു കെട്ടിടത്തിന്റെ വലതു ഭാഗവും തകരുന്നു. “കെട്ടിടം തകർന്നു” എന്നായിരുന്നു എൽബർഷിന്റെ പ്രതികരണം. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗാസയിലെ അൽ ഷോറൂഖ് കെട്ടിടം നിലം പൊത്തിയതായി റിപ്പോർട്ടർ അറിയിക്കുന്നു.

Related Topics

Share this story