Times Kerala

കൊച്ചിയിൽ നിന്ന് മത്സ്യബന്ധത്തിനായി പോയ ബോട്ട് ലക്ഷദ്വീപിന്‌ സമീപം മുങ്ങി; എട്ട് പേരെ കാണാതായി

 
കൊച്ചിയിൽ നിന്ന് മത്സ്യബന്ധത്തിനായി പോയ ബോട്ട് ലക്ഷദ്വീപിന്‌ സമീപം മുങ്ങി; എട്ട് പേരെ കാണാതായി

കളമശേരി: കൊച്ചിയിൽ നിന്ന് മത്സ്യബന്ധത്തിനു പോയ ബോട്ട് ലക്ഷദ്വീപിന്‌ സമീപം മുങ്ങി എട്ട് പേരെ കാണാതായി . നാഗപട്ടണം സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവർ തുണെയ്യ് എന്ന ബോട്ടാണ് മുങ്ങിയത് .കൂടെ ഉണ്ടായിരുന്ന രണ്ട് ബോട്ടുകൾ സുരക്ഷിതമായി ദ്വീപിൽ അടുത്തു.ഏപ്രിൽ 29ന് കൊച്ചിയിൽ നിന്നാണ് മൂന്ന് ബോട്ടുകളും പുറപ്പെട്ടത് .സ്ഥലത്ത് കോസ്റ്റ് ഗാർഡ് പരിശോധന നടത്തുകയാണ്.

Related Topics

Share this story