chem

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്, 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം; മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ 1800 425 3939.

You might also like

Comments are closed.