Times Kerala

ഇ​സ്ര​യേ​ലി​ൽ റോക്കറ്റ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ​കൊ​ച്ചി​യി​ലെ​ത്തി​ച്ചു

 
ഇ​സ്ര​യേ​ലി​ൽ റോക്കറ്റ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ​കൊ​ച്ചി​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ ഹമാസിന്റെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇടുക്കി സ്വദേശി സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി.
ഇ​വി​ടെ​നി​ന്നും സ്വ​ദേ​ശ​മാ​യ ഇ​ടു​ക്കി കി​രീ​ത്തോ​ട്ടി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ട​ക്കം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Related Topics

Share this story