Times Kerala

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേക്ക്

 
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേക്ക്

കൊൽക്കത്ത; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേക്ക്. സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രണ്ടാഴ്ചയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 16 മുതൽ 30 വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ രാവിലെ ആറു മണി മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല.

Related Topics

Share this story